ശ്രീകണ്ഠാപുരം: സ്കൂള്‍ വിദ്യാര്‍ഥിനിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ജിം ട്രെയിനര്‍ ശ്രീകണ്ഠപുരത്ത് അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരിയിലെ കുന്നപ്പള്ളിച്ചിറ സുലൈമാന്‍ എന്ന സല്‍മാനെ (35) യാണ് ശ്രീകണ്ഠപുരം എസ്ഐ സി.പ്രകാശനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി ശ്രീകണ്ഠപുരം ടൗണില്‍ ജിം ട്രെയിനറായി ജോലി ചെയ്യുന്ന ഇയാള്‍ ഇവിടെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം. കഴിഞ്ഞ 7 നായിരുന്നു കേസിനാസ്പദമായ സംഭവം. ഡാന്‍സ് ക്ലാസ് കഴിഞ്ഞ് റോഡരികിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 12 കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് മുന്നില്‍ ബൈക്കില്‍ പിന്നാലെയെത്തിയ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമാണ് പരാതി. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ആലപ്പുഴയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഇന്നലെ പുലര്‍ച്ചെ ഇരിക്കൂറില്‍ നിന്നാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: