പന്തളം: എന്‍ഡിഎ നടത്തുന്നത് വിശ്വാസം സംരക്ഷിക്കാനുള്ള സഹനസമരമാണെന്ന് എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. പന്തളത്ത് ശബരിമല സംരക്ഷണ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ചൈനയില്‍ കമ്മ്യൂണിസ്റ്റുകള്‍ ബുദ്ധസന്യാസിമാരുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. കമ്മ്യൂണിസം കേരളത്തില്‍ ഉടലെടുത്തപ്പോള്‍ എകെജിയുടെ നേതൃത്വത്തില്‍ തുടങ്ങിയതാണ് ശബരിമലയെയും ഹിന്ദുസംസ്കാരത്തെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍. അതിനായി രൂപീകരിച്ച ഗോപാലസേനയെ സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ തന്നെ ഇല്ലാതാക്കി. സഭാതര്‍ക്കത്തിലുള്‍പ്പെടെ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിട്ടുള്ള സുപ്രീംകോടതി വിധികള്‍ നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. എന്നാല്‍, ശബരിമലയ്ക്കെതിരെ വിധിവന്ന അന്നുതന്നെ അതിന്റെ ഉള്ളടക്കം പോലും അറിയാന്‍ ശ്രമിക്കാതെ അടിയന്തരമായി നടപ്പാക്കാനാണ് ഉത്തരവിട്ടത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: