ന്യൂദല്‍ഹി: റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പളം ബോണസായി നല്കാന് റെയില്‍വേ ബോര്‍ഡിന്റെ ശുപാര്‍ശ. യൂണിയനുകളുള്പ്പെടെയുള്ള എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തിയശേഷമാണ് ബോര്‍ഡ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ആകെ 12.26 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാകും. ജീവനക്കാര്‍ക്ക് ശരാശരി 18,000 രൂപയാകും ലഭിക്കുക. നവരാത്രി കാലത്തു തന്നെ ബോണസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: