കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് കൊടിയേറി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്നലെ പുലര്‍ച്ചെ മൂന്നിന് നടതുറന്നു. നിത്യേന രാവിലെ 6.30 മുതല്‍ 8.30 വരെ ശതരുദ്രാഭിഷേകം, 8.30 മുതല്‍ 12 വരെ ദര്‍ശനം, ഉച്ചയ്ക്ക് 12 മണിക്ക് മഹാനൈവേദ്യം, 12.30 മണിക്ക് മംഗളാരതി, 1 മണിക്ക് ബലി ഉത്സവം, 1.30 മണിക്ക് നട അടക്കല്‍, വൈകീട്ട് 3 മണിക്ക് നടതുറക്കല്‍, 5 മണി മുതല്‍ 6 മണി വരെ പ്രദോഷ പൂജ, സന്ധ്യയ്ക്ക് 6.45 മുതല്‍ 8 മണി വരെ നവരാത്രി പൂജ, രാത്രി 8.45ന്ബലി മംഗളാരതി, 9 മണിക്ക് ബലി ഉത്സവം, രാത്രി 9.45ന് കഷായ മംഗളാരതി എന്നിവ നടക്കും.
മഹാനവമി ദിനമായ 18 ന് രാവിലെ 11.30ന് ചണ്ഡികായാഗത്തിനു ശേഷം ഉച്ചയ്ക്ക് 1 മണിക്ക് പ്രധാന ചടങ്ങായ രഥോത്സവം നടക്കും. വിജയദശമി ദിനത്തില്‍ വിദ്യാരംഭംവും നവനപ്രശ്നവും നടക്കും. 17, 18, 19 തിയ്യതികളിലും പുലര്‍ച്ചെ മൂന്നിന് നടതുറക്കുമെന്നും എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 11 വരെ വിവിധ കലാപരിപാടികള്‍ അരങ്ങേറുമെന്നും ട്രസ്റ്റി ബോര്‍ഡ് അംഗം പി.വി.അഭിലാഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: