എരുമേലി: ശബരിമല യുവതി പ്രവേശനത്തിനെതിരെ അഖില തിരുവിതാംകൂര്‍ മലയരമഹാസഭയുടെ നേതൃത്വത്തില്‍ എരുമേലിയില്‍ കര്‍പ്പൂരാഴി പൂജ നടത്തി. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത നാമജപ ഘോഷയാത്രയില്‍ അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭ പ്രസിഡന്റ് കെ.കെ. ഗംഗാധരന്റെ അധ്യക്ഷതയില്‍ പേട്ട കൊച്ചമ്പലത്തില്‍ നടന്ന പ്രതിഷേധ യോഗം പന്തളം രാജകൊട്ടാരം ട്രസ്റ്റ് സെക്രട്ടറി നാരായണ വര്‍മ്മ ഉത്ഘാടനം ചെയ്തു.
രാഹുല്‍ ഈശ്വര്‍ മുഖ്യപ്രഭാഷണം നടത്തി. അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭ സംസ്ഥാന സെക്രട്ടറി കെ.കെ. ഗംഗാധരന്, മഹിളാ പ്രസിഡന്റ് ഇന്ദിരാ ശിവപ്രസാദ്, യുവജന പ്രസിഡന്റ് യദുകൃഷ്ണന്, എരുമേലി ഗ്രാമപഞ്ചായത്ത് അംഗം രജനി ചന്ദ്രശേഖരന്, ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍, ന്യൂനപക്ഷ മോര്‍ച്ച പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ലൂയിസ് ഡേവിഡ്, മോഹന്‍ദാസ് പഴുമല, രാജന് അറക്കുളം തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: