തിരുവനന്തപുരം: നവരാത്രിപൂജകളോടനുബന്ധിച്ചുള്ള പുസ്തകപൂജവയ്പ് ഒക്ടോബര്‍ 16ന് വൈകിട്ട് നടക്കുമെന്നതിനാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് 17ന് അവധി നല്‍കണമെന്ന് എന്ടിയുആവശ്യപ്പെടുന്നു. അഷ്ടമി നാളില്‍ വൈകുന്നേരമാണ് പുസ്തകങ്ങള്‍ പൂജവയ്ക്കേണ്ടത്. ഒക്ടോബര്‍ 17ന് വൈകുന്നതിനുമുമ്പ് അഷ്ടമി അവസാനിക്കുമെന്നതിനാല്‍ 16ന് വൈകിട്ടുതന്നെ പുസ്തകങ്ങള്‍ പൂജവയ്ക്കേണ്ടതുണ്ട്.
പുസ്തകങ്ങള്‍ പൂജവച്ച ശേഷം വിദ്യാലയങ്ങളില്‍ പഠനം നടത്തുന്നത് അനുചിതമാണ്. ആയതിനാല്‍ ഈ പ്രത്യേകസാഹചര്യം പരിഗണിച്ച് ബുധനാഴ്ച, സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിക്കണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് ആവശ്യപ്പെടുന്നു. പകരം ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കി അധ്യയനദിനങ്ങളുടെ എണ്ണം ഇരുനൂറ് തികയ്ക്കാവുന്നതുമാണ്. ഈ ആവശ്യമുന്നയിച്ച് വിദ്യാഭ്യാസമന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും എന്‍ടിയു കത്ത് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: