പന്തളം: സ്വാമി അയ്യപ്പന്റെ ജന്മംകൊണ്ട് പവിത്രമായ പന്തളത്തു നിന്ന് എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്രയ്ക്ക് ഉജ്ജ്വല തുടക്കം. 15ന് രാവിലെ അരലക്ഷം പേര് പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചോടെയാണ് യാത്ര സമാപിക്കുക. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അയ്യപ്പനാമത്തില്‍ ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അധ്യക്ഷത വഹിച്ചു.
രാവിലെ പതിനൊന്നരയോടെ പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപമൊരുക്കിയ വേദിക്ക് മുകളില്‍ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടുപറന്നതോടെ പന്തളം രാജപ്രതിനിധി പി. രാജരാജവര്‍മ, തിരുവാഭരണ വാഹക സംഘത്തിലെ ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന് പിള്ള എന്നിവരോടൊപ്പം തുഷാര്‍ വെള്ളാപ്പള്ളി ഭദ്രദീപം കൊളുത്തി. ബിജെപി തമിഴ്നാട് അധ്യക്ഷ ഡോ. തമിഴിസൈ സൗന്ദര്‍രാജ് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: