യൂത്ത് ഒളിമ്പിക്‌സ്: ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

Thursday 11 October 2018 3:02 am IST

ബ്യൂണസ് അയേഴ്‌സ്:  യുത്ത് ഒ്‌ളിമ്പിക്‌സില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ സൗരഭ് ചൗധരിയാണ് ഇന്ത്യയുടെ മൂന്നാം സ്വര്‍ണം നേടിയത്. കൊറിയയുടെ യുന്‍ ഹോ വെളളി മെഡലും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സോളാരി വെങ്കലവും കരസ്മാക്കി.

ടേബിള്‍ ടെന്നീസിന്റെ സെമിയിയിലെത്തി ചരിത്രമെഴുതിയ ഇന്ത്യയുടെ അര്‍ച്ചന കമ്മത്തിന് ഫൈനലിലെത്താനായില്ല. സെമിയില്‍ രണ്ടാം സീഡായ ചൈനയുടെ യിങ്ഷായോട് 1-4 ന് തോറ്റു. യൂത്ത് ഒളിമ്പിക്‌സ് ടേബിള്‍ ടെന്നീസിന്റെ സെമിയില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അര്‍ച്ചന. വെങ്കലത്തിനായി അര്‍ച്ചനയ്ക്ക് ഇനി പ്ലേ ഓഫില്‍ പൊരുതാം. അസര്‍ബൈജാന്റെ ജിങ് നിങ്ങിനെ 4-3 ന് തോല്‍പ്പിച്ചാണ് അര്‍ച്ചന സെമിയില്‍ കടന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ജിങ് നിങ്ങിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് അര്‍ച്ചന കാഴ്ചവെച്ചത്. ആദ്യ ഗെയിം 13-11 ന് അര്‍ച്ചന നേടി. എന്നാല്‍ തുടര്‍ച്ചയായി രണ്ട് ഗെയിമുകള്‍ നേടി (11-8, 11-6) ജിങ് നിങ് തിരിച്ചെത്തി. പിന്നീട് തകര്‍ത്തുകളിച്ച അര്‍ച്ചന നിര്‍ണായക ഗെയിമുകള്‍ നേടി സെമിയിലേക്ക് മാര്‍ച്ച് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.