ഹര്‍വീന്ദറിന് സ്വര്‍ണം

Thursday 11 October 2018 3:04 am IST

ജക്കാര്‍ത്ത: ഇന്ത്യയുടെ ഹര്‍വീന്ദര്‍ സിങ് ഏഷ്യന്‍ പാരാ ഗെയിംസ് അമ്പെയ്ത്തില്‍ പുരുഷന്മാരുടെ വ്യക്തിഗത റീകര്‍വ് ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടി. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മോനു ഘന്‍ഗാസ് വെളളിയും മുഹമ്മദ് യാസര്‍ വെങ്കലവും കരസ്ഥമാക്കി.

ചൈനയുടെ സാവോ ലീക്‌സീയെ ഫൈനലില്‍ 6-0 ന് തോല്‍പ്പിച്ചാണ് ഹര്‍വീന്ദര്‍ സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ നേട്ടം ഏഴായി ഉയര്‍ന്നു. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയിലാണ് മോനു വെളളിമെഡല്‍ നേടിയത്. മൂന്നാം ശ്രമത്തില്‍ 35.89 മീറ്റര്‍ ദൂരത്തേക്ക് ഡിസ്‌കസ് പായിച്ചാണ് രണ്ടാം സ്ഥാനം നേടിയത്. ഇറാന്റെ ഒലാദ് മെഹ്ദി പുതിയ ഏഷ്യന്‍ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. ദൂരം 42.37 മീറ്റര്‍.

പുരുഷന്മാരുടെ ഷോട്ട് പുട്ടിലാണ് മുഹമ്മദ് യാസര്‍ വെങ്കലം നേടിയത്. 14.22 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട് പുട്ട് ഉയര്‍ത്തിവിട്ടാണ് യാസര്‍ മൂന്നാമനായത്. ചൈനയുടെ വീ എന്‍ലോംഗ് പുതിയ റെക്കോഡോടെ (15.67 മീ) സ്വര്‍ണം നേടി. കസാക്സ്ഥാന്റെ മന്‍സൂര്‍ബയേവ് രാവലിനാണ് വെള്ളി മെഡല്‍ (14.66).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.