റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി ; 14 മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം

Thursday 11 October 2018 9:38 am IST

പാലക്കാട് : റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 14 മുതല്‍ നവംബര്‍ ഒന്നുവരെ ട്രെയിന്‍ സമയം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. ഒല്ലൂര്‍-വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്ക് അറ്റകുറ്റപ്പണി പരിഗണിച്ചാണ് സമയമാറ്റം. കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ എന്നിവ തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ യാത്ര അവസാനിപ്പിക്കും.

മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം എക്സ്പ്രസ് 14,17,20,24, 26,27,28,31 തീയതികളില്‍ ഷൊര്‍ണൂരില്‍ 90 മിനുട്ട് പിടിച്ചിടും. ബിലാസ്പൂര്‍-തിരുനെല്‍വേലി വീക്കിലി എക്സ്പ്രസ് 17,24 തീയതികളില്‍ പാലക്കാട് ജംഗ്ഷനിലും, നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് വീക്കിലി എക്സ്പ്രസ് 31 ന് വള്ളത്തോല്‍ നഗറിലും മൂന്നു മണിക്കൂര്‍ വീതം പിടിച്ചിട്ടേക്കും.

ഹൈദരാബാദ്-കൊച്ചുവേളി എക്സ്പ്രസ് 14 ന് പാലക്കാട് ജംഗ്ഷനിലും, 21നും 28 നും മുളഹ്കുന്നത്തുകാവ് ജംഗ്ഷനിലും രണ്ടു മണിക്കൂര്‍ വീതം പിടിച്ചിട്ടേക്കുമെന്ന് റെയില്‍വേ അറിയിച്ചു .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.