കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Thursday 11 October 2018 11:40 am IST
മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകനാണ് കാര്‍ത്തി ചിദംബരം. നിയമവിരുദ്ധമായി 305 കോടി രൂപ വിദേശ നിക്ഷേപം നേടിയതിന് ഐ‌എന്‍‌എക്സ് മീഡിയ കമ്പനിയെ സഹായിച്ചുവെന്നാണ് കേസ്.

ന്യൂദല്‍ഹി: കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതില്‍ ഊട്ടിയിലെയും കൊടൈക്കനാലിലെയും ബംഗ്ലാവുകളും ഉള്‍പ്പെടുന്നു. വിദേശത്തെ വസതിയും കണ്ടുകെട്ടവയില്‍ ഉള്‍പ്പെടും. 

ഐ‌എന്‍‌എക്സ് മീഡിയ കേസിന്റെ ഭാഗമായാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകനാണ് കാര്‍ത്തി ചിദംബരം. നിയമവിരുദ്ധമായി 305 കോടി രൂപ വിദേശ നിക്ഷേപം നേടിയതിന് ഐ‌എന്‍‌എക്സ് മീഡിയ കമ്പനിയെ സഹായിച്ചുവെന്നാണ് കേസ്. ഈ കേസില്‍ നേരത്തെ കാര്‍ത്തി ചിദംബരം അറസ്റ്റിലായിരുന്നു.

കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോഴാണ് കാര്‍ത്തി ചിദംബരം തട്ടിപ്പുകള്‍ നടത്തിയിരുന്നത്. അന്ന് രാജാവിനെ പോലെ ജീവിതം നയിച്ച വ്യക്തിയാണ് കാര്‍ത്തി.  കാര്‍ത്തി ചിദംബരത്തിന്റെ പേരില്‍ 140 രാജ്യങ്ങളിലാണ് ബിസിനസ് ഉള്ളത്.  ചിദംബരം ധനമന്ത്രിയായിരുന്ന വേളയില്‍ അനധികൃതമായി സമ്ബാദിച്ചു കൂട്ടിയ സ്വത്തുക്കളെല്ലാം വിദേശത്തേക്ക് കടുത്തിയെന്ന ആരോപണവുമുണ്ട്.

ലണ്ടന്‍, ദുബായി, സൗത്താഫ്രിക്ക, ഫിലിപ്പീന്‍സ്, തായ്‌ലന്റ്, സിങ്കപ്പൂര്‍, മലേഷ്യ, ശ്രീലങ്ക, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ്, ഫ്രാന്‍സ്, യുഎസ്‌എ, സ്വിറ്റ്‌സര്‍ലണ്ട്, സ്‌പെയിന്‍, ഗ്രീസ് എന്നിവിടങ്ങളിലാണ് കാര്‍ത്തിക്ക് നിക്ഷേപമുള്ളത്. സിങ്കപ്പൂരിലുള്ള കാര്‍ത്തിയുടെ കമ്പനി 88 ഏക്കര്‍ സ്ഥലം യുകെയില്‍ വാങ്ങിക്കൂട്ടിയെന്നും കണ്ടെത്തലുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.