ന്യൂദൽഹി: മാധ്യമ ഭീമൻ രാഘവ് ഭാലിന്റെ വസതിയിലും വീടുകളിലും ആദായനികുതിവകുപ്പിന്റെ പരിശോധന. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ദൽഹിയിലെയും നോയ്ഡയിലെയും വസതികളിലും ഓഫീസിലും പരിശോധന നടന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനു വേണ്ടിയുള്ള രേഖകളും തെളിവുകൾക്കുമായിട്ടാണ് പരിശോധന നടത്തിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അതേ സമയം പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ റെയ്ഡ് നടത്തിയതെന്ന് രാഘവ് ഭാൽ പ്രതികരിച്ചു. എഡിറ്റേഴ്സ് ബിൽഡിന്റെ പിന്തുണ തേടുമെന്നും രാഘവ് അറിയിച്ചു. നെറ്റ്വർക്ക്18 ഗ്രൂപ്പിന്റെയും ഖ്യുൻ്റ് ന്യൂസ് പോർട്ടലിന്റെയും സ്ഥാപകനാണ് രാഘവ് ഭാൽ.
രാഘവ് ബാല്‍ ന്യൂസ് 18 ശൃംഖലയുടെ തലവനായിരിക്കെയാണ് മണികണ്ട്രോള് ഡോട്ട് കോം , സിനിമ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോ, ഫസ്റ്റ് പോസ്റ്റ് ഡോട്ട് കോം എന്നിവ ആരംഭിച്ചത്. പിന്നീട് നെറ്റ്വര്‍ക്ക് 18 ശൃംഖല മുകേഷ് അംബാനി വാങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: