തിരുവനന്തപുരം: ശബരിമല വിധി നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഈ മാസം പതിനാറിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന ഇടതുമുന്നണിയോഗം തീരുമാനിച്ചു. 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന വിശദീകരണയോഗങ്ങള്‍ നടക്കും.
കോടതിവിധിക്ക് പിന്നാലെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബിജെപി കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന് പറഞ്ഞു. ഈ മാസം 30ന് മുമ്പ് എല്ലാ ജില്ലകളിലും വിശദീകരണ യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: