ജമ്മുകശ്മീർ: ജമ്മു കശ്മീരിലെ കുപ്വാരയില് സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 2 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു. പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശം വളഞ്ഞത്. മേഖലയില്‍ കുടുങ്ങിക്കിടന്ന 3 പേരില്‍ 2 പേരെയാണ് കൊലപ്പെടുത്തിയത്.
ഇന്റര്‍നെറ്റ് സേവനം മേഖലയില്‍ റദ്ദാക്കിയിട്ടുണ്ട്.സമീപത്തെ സ്കൂളുകളും അടിച്ചിട്ടിരിക്കുകയാണ്. അതേസമയം പൂഞ്ചിന് സമീപം പാക്കിസ്ഥാന് നിയന്ത്രണരേഖ മറികടന്ന് നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാന് പരുക്കേറ്റിണ്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: