കൃഷി നാശം: അടിന്തര സഹായം നല്‍കണം-ബിജെപി

Thursday 21 July 2011 11:18 pm IST

കാഞ്ഞങ്ങാട്‌: അതിരൂക്ഷമായ ചുഴലിക്കാറ്റില്‍പ്പെട്ട്‌ വീടുകളും തെങ്ങും മറ്റു കാര്‍ഷിക വിളകളും നശിച്ച അജാനൂറ്‍ പഞ്ചായത്തിലെ മാണിക്കോത്ത്‌ പ്രദേശത്തുപെട്ട മുപ്പതോളം കുടുംബങ്ങള്‍ക്ക്‌ അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്ന്‌ ബിജെപി കാഞ്ഞങ്ങാട്‌ മണ്ഡലം പ്രസിഡണ്ട്‌ കെ.വി.രാമകൃഷ്ണന്‍ അധികൃതരോട്‌ അഭ്യസിച്ചു. ചുഴലികൊടുങ്കാറ്റില്‍ പെട്ട്‌ പല വീടുകളും ഭാഗികമായി തകര്‍ന്നിരിക്കുകയാണ്‌. തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങള്‍ വ്യാപകമായി നശിച്ചിരിക്കുകയാണ്‌. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ കാലവര്‍ഷം ആരംഭിച്ചതോടുകൂടി വറുതിയിലാണ്‌. കൂനിന്‍മേല്‍ കുരു എന്ന പോലെയാണ്‌ ചുഴലിക്കൊടുങ്കാറ്റ്‌ വ്യാപകമായ നഷ്ടം വരുത്തിവെച്ചിരിക്കുന്നത്‌. അധികൃതരുടെ ഭാഗത്ത്‌ നിന്നും സത്വരനടപടികള്‍ സ്വീകരിച്ച്‌ കൊണ്ട്‌ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക്‌ ഏറ്റവും വേഗം തന്നെ സാമ്പത്തിക സഹായമെത്തിച്ച്‌ അവരെ സഹായിക്കാന്‍ മുമ്പോട്ടു വരണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.