ശബരിമല പ്രക്ഷോഭം: 17 ന് എരുമേലിയിലും നിലയ്ക്കലിലും ഉപവാസസമരം

Thursday 11 October 2018 3:04 pm IST
ശബരിമല യുവതീപ്രവേശന വിധി പുന:പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും റിവ്യൂ ഹര്‍ജി നല്‍കുവാനും വിധി അസ്ഥിരപ്പെടുത്താന്‍ നിയമനിര്‍മ്മാണം നടത്താനും യോഗം ആവശ്യപ്പെട്ടു.

കോട്ടയം ; ശബരിമല യുവതീപ്രവേശനത്തിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഹിന്ദു നേതൃസമ്മേളനം കോട്ടയത്ത് ചേര്‍ന്നു. പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുവാനും ക്ഷേത്രതലങ്ങളില്‍ നാമജപ യജ്ഞങ്ങള്‍ സംഘടിപ്പിക്കുവാനും ഹിന്ദു നേതൃസമ്മേളനം തീരുമാനിച്ചു. 

ഈ മാസം 17 ന് എരുമേലിയിലും നിലയ്ക്കലിലും ഉപവാസസമരം നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. ശബരിമല യുവതീപ്രവേശന വിധി പുന:പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും റിവ്യൂ ഹര്‍ജി നല്‍കുവാനും വിധി അസ്ഥിരപ്പെടുത്താന്‍ നിയമനിര്‍മ്മാണം നടത്താനും യോഗം ആവശ്യപ്പെട്ടു.

ആചാരവും വിശ്വാസവും അട്ടിമറിക്കുന്നതിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുവാനാണ് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഹിന്ദു നേതൃസമ്മേളനം ചേര്‍ന്നത്. താന്ത്രിക ആചാര്യന്മാര്‍, സന്യാസിവര്യന്മാര്‍, അയ്യപ്പഭക്തസംഘടനാ നേതാക്കള്‍, അദ്ധ്യാത്മിക നേതാക്കള്‍, സമുദായ സംഘടനാ നേതാക്കള്‍ എന്നിവരടക്കം യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.