റഷ്യന്‍ ബഹിരാകാശ പേടകം ഇടിച്ചിറക്കി; യാത്രികര്‍ സുരക്ഷിതര്‍

Thursday 11 October 2018 3:44 pm IST
അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേയ്ക്ക് യാത്ര തിരിച്ച പേടകമാണ് സാങ്കേതിക തകരാറ് മൂലം ഇടിച്ചിറക്കിയത്. രക്ഷാ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു.

മോസ്കോ: സാങ്കേതിക തകരാര്‍ മൂലം റഷ്യന്‍ ബഹിരാകാശ പേടകം സോയുസ് കസാക്കിസ്ഥാനില്‍ ഇടിച്ചിറക്കി. ബഹിരാകാശ യാത്രികര്‍ സുരക്ഷിതരാണെന്ന് റഷ്യയും അമേരിക്കയും അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേയ്ക്ക് യാത്ര തിരിച്ച പേടകമാണ് സാങ്കേതിക തകരാറ് മൂലം ഇടിച്ചിറക്കിയത്. രക്ഷാ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു. 

അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നിഗ് ഹേഗും റഷ്യയുടെ അലക്സി ഓവ്ച്ചിനിന്‍ എന്നിവരാണ് പേടകത്തില്‍ ഉണ്ടായിരുന്നത്.  തകരാറിലായ സമയത്ത് പേടകത്തിനുള്ളിലെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. കസാക്കിസ്ഥാനിലെ ബൈക്കനൂര്‍ പ്രവിശ്യയിലെ കോസ്മോഡ്രോമില്‍ നിന്നുമാണ് പേടകം കുതിച്ചുയര്‍ന്നത്. പേടകത്തിലെ ബൂസ്റ്ററിന് സംഭവിച്ച സാങ്കേതിക തകരറാണ് പേടകം ഇടിച്ചിറക്കാനുള്ള കാരണം.

അപകടം ഉണ്ടായ ഉടന്‍ തന്നെ ബഹിരാകാശ സഞ്ചാരികള്‍ വിവരം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.