എം ടി വാസുദേവന്‍ നായരുടെ 'രണ്ടാമൂഴ'ത്തിന് വിലക്ക്

Thursday 11 October 2018 5:39 pm IST
സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാതാവിനും എതിരെ കോടതി നോട്ടീസയച്ചു. തിരക്കഥ സിനിമയാക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. എം ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. ഈ മാസം 25ന് കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും.

കോഴിക്കോട്: എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിന് വിലക്ക്. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. കേസ് തീര്‍പ്പാക്കും വരെ തിരക്കഥ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാതാവിനും എതിരെ കോടതി നോട്ടീസയച്ചു. തിരക്കഥ സിനിമയാക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്. എം ടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. ഈ മാസം 25ന് കോടതി വീണ്ടും ഹര്‍ജി പരിഗണിക്കും.

സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലാണ് രണ്ടാമൂഴത്തില്‍ നിന്നും പിന്മാറിയതെന്നാണ് എം ടി പറഞ്ഞത്. മൂന്നു വര്‍ഷത്തിനുള്ളില്‍ തിരക്കഥ സിനിമയാക്കണമെന്നാണ് കരാര്‍. എന്നാല്‍ നാലു വര്‍ഷമായിട്ടും സിനിമ തുടങ്ങിയില്ല. മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്ന കാര്യം ആലോചിക്കാമെന്നും സംവിധായകനുമായി വഴക്കിട്ടു പിരിഞ്ഞതല്ലെന്നും എം ടി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.