ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം വേണം

Thursday 11 October 2018 5:42 pm IST
ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം വേണം. സുപ്രീംകോടതി വിധി നിരാശാജനകമെന്നും വിധിക്കെതിരെയുള്ള പ്രതിഷേധത്തില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ല.

തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്നും വിഷയത്തില്‍ എസ്എന്‍ഡിപി ഭക്തരുടെ കൂടെയാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ശബരിമലയിലെ യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി നിരാശാജനകമെന്നും വിധിക്കെതിരെയുള്ള പ്രതിഷേധത്തില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം സര്‍ക്കാരിനെ വെള്ളാപ്പള്ളി വീണ്ടും ന്യായീകരിച്ചു. ഭരണഘടനാ ബാദ്ധ്യത നിറവേറ്റാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍, നാഥനില്ലാത്ത സമരത്തിന് ആളെക്കൂട്ടേണ്ട കാര്യം എസ്എന്‍ഡിപിക്കില്ല. സര്‍ക്കാരിനെതിരെ തെരുവില്‍ നടക്കുന്ന സമരം സംഘര്‍ഷം ഉണ്ടാക്കാനേ ഇടയാക്കുകയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.