'തിത്ത്‌ലി'യുടെ താണ്ഡവത്തില്‍ ആന്ധ്രയില്‍ എട്ട് മരണം

Thursday 11 October 2018 5:58 pm IST
ഇന്ന് പുലര്‍ച്ചെ ഒഡീഷ തീരത്തെത്തിയ തിത്ത്‌ലി വലിയ നാശമാണ് സംസ്ഥാനത്ത് വിതച്ചത്. ഒഡീഷ, ആന്ധ്ര, ബംഗാള്‍ സംസ്ഥാനങ്ങളിലാണ് തിത്ത്‌ലിയുടെ താണ്ഡവം. മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്.

ഹൈദരബാദ്: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ തിത്ത്‌ലി ആന്ധ്രയില്‍ എട്ട് പേരുടെ ജീവന്‍ കവര്‍ന്നു. ആന്ധ്രയിലെ ശ്രീകകുളം, വിജയനഗരം എന്നീ ജില്ലകളിലാണ് ആളുകള്‍ മരിച്ചത്. ഇരു ജില്ലകളിലും വൈദ്യുതിയും ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ ഒഡീഷ തീരത്തെത്തിയ തിത്ത്‌ലി വലിയ നാശമാണ് സംസ്ഥാനത്ത് വിതച്ചത്. ഒഡീഷ, ആന്ധ്ര, ബംഗാള്‍ സംസ്ഥാനങ്ങളിലാണ് തിത്ത്ലിയുടെ താണ്ഡവം. മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. 

ഒഡീഷയിലെ തീരമേഖലയില്‍നിന്നു മൂന്നു ലക്ഷം പേരെ ഒഴിപ്പിച്ചതായി മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചിരുന്നു. മൂന്ന് സ്ഥാനങ്ങളിലേക്കായി 1,000 എന്‍ഡിആര്‍എഫ് അംഗങ്ങളെ കേന്ദ്രം അയച്ചു. എന്‍ഡിആര്‍എഫിന്റെ 14 ടീമിനെ ഒഡീഷയിലും നാലു ടീമിനെ ആന്ധ്രപ്രദേശിലും മൂന്നു ടീമിനെ പശ്ചിമബംഗാളിലും വിന്യസിച്ചിട്ടുണ്ട്. കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവ ഏതു സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.