പയ്യാവൂര്‍: സാമൂഹിക സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നില്‍ നില്ക്കുന്ന കേരളത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് നല്കി വരുന്ന വാര്‍ധക്യകാല പെന്ഷന് നിലവിലുള്ള അന്യായമായ മാനദണ്ഡങ്ങളും ഉപാധികളും ഒഴിവാക്കി മുഴുവന്‍ വയോജനങ്ങള്‍ക്കും അനുവദിക്കണമെന്ന് ചെമ്പേരി മദര്‍ തെരേസാ ഓഡിറ്റോറിയത്തില്‍ നടന്ന കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം (കെഎസ്സിഎഫ്) ഏരുവേശ്ശി പഞ്ചായത്ത്തല ഏകോപന സമിതി യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ഐസക്ക് അധ്യക്ഷത വഹിച്ചു. കെ.പി.മുകുന്ദന് അധ്യക്ഷത വഹിച്ചു. അഗസ്റ്റിന് കൂളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ.ഡോ.ജോര്‍ജ് കൊല്ലക്കൊമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അബ്രാഹം തോണക്കര, എം.നാരായണന്, പി.കെ.കുര്യാക്കോസ്, ഇ.പി.കുഞ്ഞമ്പു എന്നിവര്‍ പ്രസംഗിച്ചു. അഗസ്റ്റിന് കുളത്തൂര്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: