പാനൂര്‍: പഴശ്ശി കനാല്‍ കയ്യേറി നഗരസഭയുടെ ടാക്സി സ്റ്റാന്‍ഡ് നിര്‍മ്മാണം നടക്കുന്നു പരാതിയില്‍ ഇറിഗേഷന്‍ വകുപ്പ് പരിശോധന നടത്തി. ടൗണില്‍ നിന്നും ട്രാഫിക്ക് പരിഷ്ക്കരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് റോഡില്‍ പഴശ്ശി കനാല്‍ പരിസരത്ത് ടാക്സി സ്റ്റാന്റ് മാറ്റിയിരുന്നു. ഇറിഗേഷന്‍ വകുപ്പിന്റെ അനുമതിയില്ലാതെയാണ് സ്റ്റാന്റ് നഗരസഭ അനുവദിച്ചത്.സ്റ്റാന്റ് മാറ്റിയതിനെതിരെ ബിഎംഎസ് അടക്കമുളള സംഘടനകള്‍ എതിര്പ്പുയര്ത്തിക്കൊണ്ട് സ്റ്റാന്റ് ബഹിഷ്ക്കരണം തുടരുകയാണ്. ഇതിനിടയില്‍ പ്രതികരണഫോറം പ്രസിഡണ്ട് കെകെ.ചാത്തുക്കുട്ടി ഇറിഗേഷന്‍ വകുപ്പിനു പരാതി നല്‍കുകയും ഇന്നലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയുമായിരുന്നു. കനാല്‍ സ്ഥലം കോണ്‍ക്രീറ്റ് ചെയ്ത് ടാക്സിസ്റ്റാന്റ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. അനധികൃതമായി സ്ഥലം കയ്യേറി സ്റ്റാന്‍ഡ് സ്ഥാപിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: