പിലാത്തറ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ചെറുതാഴം ഹൈന്ദവാചാര സംരക്ഷണ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നാളെ പിലാത്തറയില്‍ അയ്യപ്പനാമ ജപയാത്ര നടത്തും. വൈകുന്നേരം മൂന്നു മണിക്ക് അറത്തില്‍ ശ്രീഭദ്രപുരം ക്ഷേത്രത്തില്‍ നിന്ന് തുടങ്ങുന്ന അയ്യപ്പനാമയാത്ര പിലാത്തറ നഗരപ്രദക്ഷിണത്തിന് ശേഷം വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്രത്തില്‍ സമാപിക്കും. അഞ്ചു മണിക്ക് ആചാര സംരക്ഷണ പൊതുസഭ സാധു വിനോദ് ജി ഉദ്ഘാടനം ചെയ്യും. ഹൈന്ദവ പ്രസ്ഥാനങ്ങള്‍, സാമുദായിക സംഘടനകള്‍, ക്ഷേത്ര സമിതികള്‍, ഭജനമഠകൂട്ടായ്മകള് തുടങ്ങിയവര്‍ യാത്രക്ക് നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ ബദരിനാഥ് റാവല്‍ജി പി.ശ്രീധരന് നമ്പൂതിരി, ഗംഗാധരന് ദാമോദരന്‍ ചെറുതാഴം, വി.വി.ശ്രീനിവാസന്, മോഹനന് കുഞ്ഞിമംഗലം, കെ.പി.ചന്ദ്രാംഗദന്‍, കെ.പി.ഹരി നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: