കണ്ണൂര്‍: ജില്ലയില്‍ ലോക്സഭയിലും നിയമസഭയിലും കോര്പ്പറേഷന് തിരഞ്ഞെടുപ്പിലും എല്ലാം കോണ്‍ഗ്രസിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നുവെന്നും പലയിടത്തും വീഴ്ച സംഭവിച്ചുമെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. പാര്‍ട്ടി ഉറങ്ങിക്കിടക്കുകയായിരുന്നു. എന്തുകൊണ്ടോ പരാജയം സംഭവിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കണ്ണൂര്‍ പൊലീസ് സഭാ ഹാളില്‍ കോണ്‍ഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും കൂടി ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥിയെ തീരുമാനിക്കും. അപ്പോള്‍ പിന്നെ കെട്ടിയിറക്കിയതാണെന്നും മറ്റുമുള്ള ആരോപണങ്ങളുണ്ടാകാന് പാടില്ല. സ്ഥാനാര്‍ഥിയെ നിശ്ചയിച്ചാല്‍ പിന്നെ അദ്ദേഹത്തെ ജയിപ്പിക്കാനുള്ള ചുമതല എല്ലാവര്ക്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ.സുധാകരന്, കൊടിക്കുന്നില്‍ സുരേഷ്, പി.രാമകൃഷ്ണന്, വി.എ.നാരായണന്, എംഎല്‍എമാരായ സണ്ണി ജോസഫ്, കെ.സി.ജോസഫ്, ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: