ശ്രികണ്ഠപുരം: ശ്രീകണ്ഠപുരം മുന്‍സിപ്പല്‍ കമ്മറ്റി ഓഫിസില്‍ നടന്ന ബിജെപി യോഗം പി.കെ.ശ്രീമതി എംപി കേരളത്തിലെ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ചതില്‍ ശക്തമായി പ്രതിഷേധിച്ചു. യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.രമേശന്, വിജയകുമാര്‍, പി.വി.ശശിധരന്, കെ.സഹദേവന് എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സി.കെ.പ്രഭാകരന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗണേശന് ആലച്ചി സ്വാഗതവും വി.കെ.ഹരിദാസന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: