ഇരിട്ടി: താലൂക്കിനായി അനുവദിച്ച സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് പുന്നാട് പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തു പുതുതായി ആരംഭിച്ച താലൂക്കുകള്‍ക്കെല്ലാം നേരത്തെ തന്നെ സഹകരണ അസി.രജിസ്ട്രാര്‍ ഓഫീസ് അനിവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പുന്നാട് സര്‍വീസ് സഹകരണ ബാങ്കിന്റെ പുന്നാട് ശാഖാ ഓഫീസ് കെട്ടിടത്തിലാണ് ഈ ഓഫീസ് താല്കാലികമായി പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
കൂത്തുപറമ്പ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിന്റെ പരിധിയിലായിരുന്നു ഇതുവരെ ഇവിടുത്തെ സഹകരണ സംഘങ്ങളെല്ലാം പ്രവര്‍ത്തിച്ചിരുന്നത്. 189 സഹകരണ സംഘങ്ങളാണ് ഈ ഓഫീസിന്റെ പരിധിയില്‍ വരുന്നത്. ഓഡിറ്റ് ഒഴികെ സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഇനി ഈ ഓഫീസിന്റെ നിയന്ത്രത്തിലായിരിക്കും. അതുകൊണ്ടുതന്നെ മലയോരത്തെ വിവിധ മേഖലകളില്‍ നിന്നും കൂത്തുപറമ്പിലെ ഓഫീസിനെ ആശ്രയിച്ചിരുന്നവര്‍ക്കു ഇത് ഏറെ സൗകര്യപ്രദമാവും.
അസിസ്റ്റന്റ് രജിസ്ട്രാറായി എ.ബാലകൃഷ്ണന് ഉള്‍പ്പെടെ 11 തസ്തികകളാണ് അനുവദിച്ചിരിക്കുന്നത്. മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍ എന്നിങ്ങിനെ മൂന്ന് മേഖലകളാക്കിത്തിരിച്ച് ഓരോ യൂണിറ്റിനും ഓരോ ഇന്‍സ്പെക്ടറുടെ നിയന്ത്രണത്തിലാവും ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: