ഇരിട്ടി: ശബരിമലയിലെ ആചാര അനുഷ്ടാനത്തിനെതിരായുള്ള കോടതി വിധി സമ്പാദിച്ച സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കീഴൂര്‍തെരു കാവൂട്ട് പറമ്പ് ശ്രീ ഗണപതി മഹാദേവക്ഷേത്രസമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്തജന നാമജപയാത്രയും ഭക്തസംഗമവും നടത്തി. നാമജപയാത്രക്ക് ശേഷം നടന്ന ഭക്തസംഗമത്തില്‍ കെ.ശിവശങ്കരന് അദ്ധ്യക്ഷത വഹിച്ചു. കാവ്യേഷ് പുന്നാട് മുഖ്യപ്രഭാഷണം നടത്തി. ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ സത്യന് കൊമ്മേരി, അരക്കന്‍ കൃഷ്ണന് മൂത്ത ചെട്ട്യാന്, അരക്കന്‍ ബാവ ഗുരുസ്വാമി, സി.രാധാകൃഷ്ണന്, വി.ശ്രീധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: