ചക്കരക്കല്‍: കേന്ദ്ര സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചുകൊണ്ട് സംസ്ഥാനത്ത് ജനവിരുദ്ധ ഭരണം നടത്തുന്ന ഇടതു സര്‍ക്കാറിന് ജനം മറുപടി നല്‍കിത്തുടങ്ങിയെന്ന് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ചിത് പറഞ്ഞു. അചാര അനുഷ്ടാനങ്ങളോടും വിശ്വാസങ്ങളോടുമുള്ള ഇടതു സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞതിന്റെ പ്രതികരണങ്ങളാണ് കേരളത്തിലങ്ങോളം നടക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം സമ്പൂര്‍ണ്ണ മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ആര്.രാജന് അധ്യക്ഷത വഹിച്ചു. മോഹനന് മാനന്തേരി, കേണല്‍ രാമദാസ്, കെ.അരുണ്‍ എന്നിവര്‍ സംസാരിച്ചു. എ.ജിനചന്ദ്രന് സ്വാഗതവും കെ.പി.ഹരീഷ് ബാബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: