തലശ്ശേരി: ക്ഷേത്ര ദര്‍ശനത്തിന് പോകുന്ന സ്ത്രീകളെ അപമാനിച്ച് സംസാരിച്ച പി.കെ.ശ്രീമതി എംപിയുടെ കോലം കത്തിച്ച് തലശ്ശേരി മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മഹിളാമോര്‍ച്ച തലശ്ശേരി മണ്ഡലം പ്രസിഡന്റ് സ്മിത ജയമോഹന് അധ്യക്ഷത വഹിച്ചു. ലീന പ്രതീപ്, ശോഭന രതീഷ്, പ്രീത പ്രതീപ്, മഞ്ജുഷ, ഷൈജ, റീന എന്നിവര്‍ നേതൃത്വം നല്കി. ജീഷ്മ സ്വാഗതവും പ്രീത നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: