ചെറുപുഴ: കാലങ്ങളായി പിന്തുടരുന്ന ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളും ക്ഷേത്രവിശ്വാസവും നിലനിര്‍ത്തി ക്ഷേത്രങ്ങളെ സംരക്ഷിക്കണമെന്ന പ്രാര്‍ത്ഥനയോടെ ശരണ മന്ത്രജപങ്ങളും ശരണം വിളിയുമായി ചെറുപുഴ അയ്യപ്പക്ഷേത്രം കമ്മറ്റിയുടെ നേത്യത്വത്തില്‍ നാളെ വൈകുന്നേരം 4 മണിക്ക് ക്ഷേത്രസന്നിധിയില്‍ നിന്നും ചെറുപുഴ ടൗണിലേക്ക് നാമജപയാത്ര നടത്തും. നാമജപയാത്ര ക്ഷേത്രത്തിലെത്തി കൂട്ടപ്രാര്‍ത്ഥനയോടെ സമാപിക്കും. പരിപാടിയില്‍ മുഴുവന്‍ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികളായ എസ്.കുമരേശന്‍, സി.എം.രഘു, സി.ദാമോദരന്‍, വി.കെ.വി.ശ്രീധരന്, എ.വി.ഗോപാല കൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: