കുറുമാത്തൂര്‍: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ കാത്തുസൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കൂനം ശ്രീ അയ്യപ്പക്ഷേത്രത്തിന്റെയും ശബരിമല ശ്രീഅയ്യപ്പക്ഷേത്ര ധര്‍മ്മ ജാഗരണ സമിതിയുടെയും ആഭിമുഖ്യത്തില്‍ 14ന് കൂനം ഉണ്ണിപൊയിലില് നിന്നും കൂനം ശ്രീ അയ്യപ്പ ക്ഷേത്രത്തിലേക്ക് നാമജപയാത്ര സംഘടിപ്പിക്കും. യോഗത്തില്‍ പി.മോഹനകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എ.വി.മനോജ്കുമാര്‍, കെ.വി.ബാലകൃഷ്ണന്, കെ.വി.നാരായണന് എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ കെ.വി.നിഷാദ്, എ.വി.ശ്രീനിവസാന്‍, എം.വി.ഗിരീഷ്, കെ.പ്രകാശന്, ഇ.പി.ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: