ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മൂലധനം 807 കോടിയായി വര്‍ധിച്ചു

Friday 12 October 2018 1:19 am IST

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മൂലധന സമാഹരണത്തിലൂടെ 464 കോടി രൂപ സ്വരൂപിച്ചു. ഇതോടെ ബാങ്കിന്റെ മൂലധനം 807 കോടിയായി വര്‍ധിച്ചു. ഐസിഐസിഐ സെക്യൂരിറ്റീസിന്റേയും, പോളിമാത് അഡൈ്വസേഴ്‌സ്, മുംബൈയുടെയും നേതൃത്വത്തില്‍ നടന്ന മൂലധന സമാഹരണത്തില്‍, പിഎന്‍ബി മെറ്റ്‌ലൈഫ് ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, ബജാജ് അലൈന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് മുതലായവരാണ് ഈ റൗണ്ടില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ഓഹരി പങ്കാളിത്തം നേടിയത്.

അധിക മൂലധന സമാഹരണത്തിലൂടെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ മൊത്തം ആസ്തി 807 കോടിയും മൂലധന പര്യാപ്ത അനുപാതം (ക്രാര്‍) 27.9 ശതമാനവുമായി വര്‍ധിച്ചു. മൂലധന നിക്ഷേപത്തിലൂടെ സമാഹരിച്ച തുക ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ബിസിനസ്സ് വളര്‍ച്ചയ്ക്ക് വിനിയോഗിക്കുമെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു. 

പ്രവര്‍ത്തനമാരംഭിച്ച് 19 മാസം പിന്നിടുമ്പോള്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 25 ലക്ഷം  ഉപഭോക്താക്കളെയും 3000 കോടി രൂപയുടെ നിക്ഷേപവും, 7400 കോടി രൂപയുടെ മൊത്തം ബിസിനസും നേടി. 11 സംസ്ഥാനങ്ങളിലെ 106 ജില്ലകളിലായി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 125 പുതിയ റീട്ടൈല്‍ ബാങ്കിംഗ്  ഔട്ട്‌ലെറ്റുകളും 297 മൈക്രോബാങ്കിംഗ് ഔട്ട്‌ലെറ്റുകളും ഉള്‍പ്പെടെ 422 ബാങ്കിംഗ് ഔട്ട്‌ലെറ്റുകളും 205 എടിഎമ്മുകളുമുണ്ട്. ഇതുവരെ 4400 കോടി രൂപ ഇസാഫ് സമോള്‍ ഫിനാന്‍സ് ബാങ്ക് വായ്പയിനത്തില്‍ വിതരണം ചെയതു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.