കൊച്ചി: കഴിഞ്ഞ ആഴ്ചത്തെ ഐഎസ്എല്‍ മത്സരങ്ങളില്‍ ഏറ്റവും മികച്ച ഗോള്‍ കേരള ബ്ലാസ്റ്റേഴ്സ് താരം സ്ലാവിസ സ്റ്റൊയനോവിച്ചിന്റേത്. ഐഎസ്എല്‍ ആരാധകര്‍ക്കിടയില്‍ നടത്തിയ വോട്ടിങ്ങിലാണ് ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ഗോള്‍ മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്. 87.9 ശതമാനം വോട്ട് നേടിയാണ് സ്റ്റോഹനോവിച് വിജയിയായത്. എടികെക്കെതിരെ നടന്ന ആദ്യ മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു സ്ലാവിസ സ്റ്റൊയനോവിച്ചിന്റെ ഗോള്‍ നേട്ടം.
ഹാലിച്ചരന്‍ നര്‍സരിയുടെ പാസ് സ്വീകരിച്ച സ്റ്റൊയനോവിച് പെനാല്‍റ്റി ബോക്സിനു പുറത്ത് നിന്ന് തൊടുത്ത ഷോട്ട് എ.ടി.കെ ഗോള്‍കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ഗോളാവുകയായിരുന്നു.
പ്രഞ്ചല്‍ ഭുമിജ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ ഗോള്‍, ഡല്‍ഹി ഡൈനാമോസിന്റെ റാണ ഘരാമിയുടെ പൂനെക്കെതിരെയുള്ള ഗോള്‍, ജാംഷഡ്പൂരിനെതിരെ ബെംഗളൂരു എഫ്സി താരം നിഷു കുമാര്‍ നേടിയ ഗോള്‍, നോര്‍ത്ത് ഈസ്റ്റിനെതിരെ ഗോവ താരം ഫെറന്‍ കോറോമിനാസ് നേടിയ ഗോള്‍ എന്നിവയെ മറികടന്നാണ് സ്റ്റോഹനേവിച് ആഴ്ചയിലെ ഏറ്റവും മികച്ച ഗോളിന് ഉടമയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: