ബീജിങ്: ഷാങ്ഹായ് മാസ്റ്റേഴ്സ് ഓപ്പണില്‍ ഇറ്റാലിയന്‍ താരത്തോട് പകരംവീട്ടി നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തന്നെ പുറത്താക്കിയ ഇറ്റാലിയന്‍ താരം മാര്‍കോ സെച്ചിനാറ്റോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് തറപറ്റിച്ചത്. സ്കോര്‍: 6-4, 6-0.
രണ്ടാം സീഡുകാരനായ സെര്‍ബിയന്‍ താരത്തെ ഈ വര്‍ഷം തുടക്കത്തിലാണ് റാങ്കിങ്ങില്‍ 72ാം സ്ഥാനത്തുള്ള ഇറ്റാലിയന്‍ താരം അട്ടിമറിച്ചത്.
കൈമുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഈ വര്‍ഷം തുടക്കത്തില്‍ ഫോമിലല്ലായിരുന്നു ജോക്കോവിച്ച്. എന്നാല്‍, പിന്നീട് വിമ്പിള്‍ഡണ്‍, യുഎസ് ഓപ്പണ്‍, സിന്‍സിനാട്ടി മാസ്റ്റേഴ്സ് ടൂര്‍ണമെന്റുകള്‍ സ്വന്തമാക്കി അദ്ദേഹം ശക്തമായ തിരിച്ചു വരവ് നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: