ഹൈദരാബാദ്: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന മത്സരത്തിനുള്ള 14 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമാണ് പ്രഖ്യാപിച്ചത്. ദിനേശ് കാര്‍ത്തിക്കിനു പകരമായി ഋഷഭ് പന്ത് ടീമിലെത്തി. വിരാട് കോഹ്ലി തന്നെ ടീമിനെ നയിക്കും. കരുത്തേകാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി മഹേന്ദ്ര സിങ്ങ് ധോണിയും ടീമില്‍ ഉണ്ട്.
ഏഷ്യാ കപ്പിനിടെ പരിക്കേറ്റ കേദാര്‍ ജാദവിനും ഹാര്‍ദിക്ക് പാണ്ഡ്യക്കും വിശ്രമം ആവശ്യമായതിനാല്‍ ഇരുവരെയും ടീമില്‍ നിന്ന് ഒഴിവാക്കി. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കും ടീമില്‍ ഇടം നേടാനായില്ല. ശാര്‍ദുല്‍ ഠാക്കുര്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് ബൗളിംഗ് നിരയിലേക്ക് മുഹമ്മദ് ഷമി തിരികെ എത്തും. ഏറെ നാളുകള്‍ക്ക് ശേഷം ഏഷ്യാ കപ്പിലൂടെ ഏകദിന മത്സരത്തിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഏഷ്യാ കപ്പില്‍ ഒരു മത്സരത്തില്‍ മാത്രം കളിച്ച മനീഷ് പാണ്ഡേയും ടീമിലുണ്ട്.
ടീം ഇന്ത്യ: വിരാട് കോഹ്ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, അമ്പാട്ടി റായിഡു, മനീഷ് പാണ്ഡേ, എംഎസ് ധോണി(വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്, ശാര്‍ദുല്‍ ഠാക്കുര്‍, കെ.എല്‍ രാഹുല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: