ഇടുക്കി: ഒഡീഷന് തീരത്ത് വന്‍നാശം വിതച്ച തിത്ലി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ കുറവ്. ഇതോടെ ഇന്നലെ രാത്രി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി. കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒഡീഷയിലെ താപവൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തുകയും നല്കുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കുകയും ചെയ്തതോടെയാണ് സംസ്ഥാനം ഇരുട്ടിലായത്.
ഇന്നലെ വൈകിട്ട് ആറ് മുതല്‍ ഒമ്പത് വരെയുള്ള സമയങ്ങളില്‍ ഇതേത്തുടര്‍ന്ന് 20 മിനിറ്റ് ആണ് വൈദ്യുതി മുടങ്ങിയത്. 3500 മെഗാവാട്ട് വരെയാണ് സംസ്ഥാനത്ത് പീക്് സമയങ്ങളില്‍ ആവശ്യമായി വരുന്നത്. വൈദ്യുതി ലഭ്യത പുനസ്ഥാപിക്കുന്നത് വരെ സംസ്ഥാനത്ത് പീക്് സമയങ്ങളില്‍ നിയന്ത്രണമുണ്ടാകും. ആവശ്യമെങ്കില്‍ ഇന്നും പവര്‍കട്ട് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: