ന്യൂദല്‍ഹി: കേരളാ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. എന്‍. നഗരേഷ് അടക്കം അഞ്ചു പേരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ കൊളീജിയമാണ് ശുപാര്‍ശ ചെയ്തത്. നിലവില്‍ ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് എന്‍. നഗരേഷ്.
ഹൈക്കോടതിയിലെ അഭിഭാഷകരായ വി.ജി അരുണ്‍, പി.വി കുഞ്ഞികൃഷ്ണന്, ജുഡീഷ്യല്‍ ഓഫീസര്‍മാരായ ടി.വി അനില്‍കുമാര്‍, എന്‍. അനില്‍കുമാര്‍ എന്നിവരെയും ഹൈക്കോടതിയിലേക്ക് ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. കേന്ദ്രനിയമമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ നിയമന ഉത്തരവ് പുറത്തിറങ്ങും.
അഭിഭാഷകരായ എസ്. രമേശ്, വിജു എബ്രഹാം, ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവരുടെ ശുപാര്‍ശ തല്ക്കാലം പരിഗണിക്കേണ്ടതില്ലെന്ന് കൊളീജിയം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: