ചെന്നൈ: തമിഴ്നാട്ടിലെ തൃശിനാപ്പള്ളി വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം മതിലില്‍ ഇടിച്ചു. 136 യാത്രക്കാരുമായി തൃശിനാപ്പള്ളിയില്‍ നിന്നും ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസാണ് വിമാനത്താവളത്തിന്റെ ചുറ്റുമതിലില്‍ ഇടിച്ചത്.
സംഭവത്തെ തുടര്‍ന്നു വിമാനം കൂടുതല്‍ പരിശോധനക്കായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തിന്റെ ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും മുംബൈയില്‍ നിന്നും എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ ഇവരെ ദുബായിലെത്തിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിഷേന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് അകടം സംഭവിച്ചത്. വിമാനത്തിന്റെ പിന് ചക്രങ്ങളാണ് മതിലില്‍ ഇടിച്ചത്. ഇടിയില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: