തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ എക്സൈസ് വകുപ്പിന്റെ പേരില്‍ പുറത്തിറങ്ങിയ വാര്‍ത്താക്കുറിപ്പിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് കത്ത് നല്കി. ആഭ്യന്തര സെക്രട്ടറിക്കാണ് കത്ത് നല്‍കിയത്.
തന്റെ അറിവോടെയല്ല വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങിയതെന്ന് ആശാ തോമസ് പറയുന്നു. കത്തിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഡപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി. പ്രതിപക്ഷ നേതാവിന് മറുപടിയായിട്ടായിരുന്നു വാര്‍ത്താക്കുറിപ്പ് ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: