തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരത്തില്‍ സിപിഎമ്മിനെ പിന്നിലാക്കി, തലസ്ഥാനത്ത് കല്ലമ്പലം – നാവായികുളം ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ കുത്തക സീറ്റ് ബിജെപി പിടിച്ചു. പത്തൊന്‍പതാം വാര്‍ഡായ 28 ാം മൈലില്‍ ബിജെപി സ്ഥാനാര്‍ത്ഥി യമുനാ ബിജുവിന്റേത് ഉജ്ജ്വല വിജയമാണ്.
കാല്‍നൂറ്റാണ്ടായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാത്രം വിജയിക്കുന്ന സീറ്റാണിത്. യമുനാബിജു 421 വോട്ട് നേടി ഒന്നാമതെത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലക്ഷ്മി ഗോപാലകൃഷ്ണന് 319 വോട്ടും സിപിഎം സ്ഥാനാര്‍ത്ഥി പത്മാരാമചന്ദ്രന് 387 വോട്ടും കിട്ടി. കോണ്‍ഗ്രസ് എംഎല്‍എ അഡ്വ. ജോയിയും മുന്‍ എംഎല്‍എ വര്‍ക്കല കഹാറും സിപിഎം ജില്ലാ നേതൃത്വവും നേരിട്ടിറങ്ങിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.
രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച എംഎല്‍എ ജോയിക്കും കഹാറിനും നിര്‍ണായകമായിരുന്നു ഇരുപതെട്ടാം മൈല്‍ തെരഞ്ഞെടുപ്പ്. നിലവില്‍ ബിജെപിക്ക് മൂന്നും സിപിഎമ്മിന് അഞ്ചും കോണ്‍ഗ്രസിന് പതിനാലും അംഗങ്ങളാണ് നാവായികുളം ഗ്രാമപഞ്ചായത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: