ന്യൂദല്‍ഹി: മീ ടൂ വെളിപ്പെടുത്തലുകളെ കറിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. വെളിപ്പെടുത്തലുകളെക്കുറിച്ച് നാലംഗ ജുഡീഷ്യല്‍ സമിതി അന്വേഷിക്കും. വിരമിച്ച നാല് ജഡ്ജിമാരാകും സമിതിയിലുണ്ടാവുക.
ആരോപണങ്ങളുടെ നിയമവശം പരിശോധിച്ച ശേഷം പൊതുജനാഭിപ്രായവും തേടിയായിരിക്കും സമിതി കേസുകള്‍ രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക. മീ ടൂ വെളിപ്പെടുത്തലുകളെ നേരത്തെ തന്നെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി സ്വാഗതം ചെയ്തിരുന്നു.
പീഡന ആരോപണങ്ങള്‍ പത്തോ പതിഞ്ചോ വര്‍ഷങ്ങള്‍ക്ക് ശേഷവും ഉന്നയിക്കുന്നതിന് പ്രശ്നമില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: