തുറവൂര്‍ വിശ്വംഭരന്‍ സ്മൃതിസദസ്സ് 20ന്

Saturday 13 October 2018 2:50 am IST

കൊച്ചി: പ്രമുഖ ചിന്തകനും വാഗ്മിയും ജന്മഭൂമി മുഖ്യപത്രാധിപരുമായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സ്മരണാര്‍ഥം തപസ്യ കലാസാഹിത്യവേദി 'തുറവൂര്‍ വിശ്വംഭരന്‍ സ്മൃതിസദസ്സ്' സംഘടിപ്പിക്കുന്നു. ഈ മാസം 20 ന് എറണാകുളം ടൗണ്‍ഹാളില്‍ 4.30 നാണ് പരിപാടി. ഡോ. വി.പി. ജോയ് ഐഎഎസ് അധ്യക്ഷത വഹിക്കും. പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

തപസ്യ ഏര്‍പ്പെടുത്തിയ പ്രഥമ തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം മഹാകവി അക്കിത്തം, ഡോ. എം. ലീലാവതിക്ക് സമ്മാനിക്കും. പ്രൊഫ. തുറവൂര്‍ വിശ്വംഭരനെക്കുറിച്ചുള്ള അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'ഓര്‍മപ്പുസ്തകം' ചടങ്ങില്‍ എം.എ. കൃഷ്ണന്‍ പ്രകാശനം ചെയ്യും. എം.വി. ബെന്നി ഏറ്റുവാങ്ങും. മുരളി പാറപ്പുറം പുസ്തകം പരിചയപ്പെടുത്തും. പ്രൊഫ. പി.ജി. ഹരിദാസ്, ഡോ. ലക്ഷ്മി ശങ്കര്‍, ആര്‍. സഞ്ജയന്‍, സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, ലക്ഷ്മി നാരായണന്‍. കെ, വി.എന്‍. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.