തീരുവ കൂട്ടി; മൊബൈല്‍, ഫ്രിഡ്ജ് പ്ലാസ്റ്റിക് പാത്ര വില ഉയരും

Saturday 13 October 2018 2:19 am IST

ന്യൂദല്‍ഹി: രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി നിരവധി വസ്തുക്കളുടെ ഇറക്കുമതിത്തീരുവ കൂട്ടി. പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡിന്റെ തീരുവയും വര്‍ധിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, എസി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന്‍  എന്നിവ നിര്‍മിക്കാന്‍ വേണ്ട ചില ഭാഗങ്ങളുടെ തീരുവ പത്തില്‍ നിന്ന് 20 ശതമാനമാക്കി.

ആഭരണങ്ങളുടെ തീരുവ 15ല്‍ നിന്ന് 20 ശതമാനവും സാനിറ്ററി ഉപകരണങ്ങള്‍ (ഷവര്‍, സിങ്ക്, വാഷ് ബേസിന്‍) പ്ലാസ്റ്റിക് വസ്തുക്കള്‍ (കുപ്പി, പെട്ടി, കെയ്‌സുകള്‍, അടുക്കളപ്പാത്രങ്ങള്‍, ഓഫീസുപകരണങ്ങള്‍, ഫര്‍ണിച്ചര്‍, അലങ്കാര ഷീറ്റുകള്‍, പ്രതിമകള്‍, മുത്തുകള്‍, വളകള്‍), യാത്രാ ബാഗുകള്‍, ട്രങ്കുകള്‍, ബ്രീഫ് കേസുകള്‍, സ്യൂട്ട് കേസുകള്‍, തുടങ്ങിയവയുടെ തീരുവ പത്തില്‍ നിന്ന് പതിനഞ്ചു ശതമാനവുമാക്കി. ഇതോടെ ഇവയുടെ വില നേരിയ തോതില്‍ ഉയരും. തീരുവ കൂട്ടിയതോടെ ഖജനാവിലേക്ക് 4000 കോടി രൂപയുടെ അധികവരുമാനം ലഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.