കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഇന്നും നാളെയും

Saturday 13 October 2018 2:22 am IST

കൊച്ചി: കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ ഒമ്പതാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രാവിലെ പത്തിന്  പൊതുസമ്മേളനം യൂണിയന്‍ ദേശീയ ജനറല്‍ സെക്രട്ടറി അജയ് മഞ്ജരേക്കര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയര്‍മാന്‍ സി.ഡി. ജോസണ്‍ അധ്യക്ഷത വഹിക്കും. സ്വാഗതസംഘം അധ്യക്ഷന്‍ പ്രൊഫ. എം.കെ സാനു മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തും.  

തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ പ്രസിഡന്റ് ഡോ. വി കെ. സിങ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എസ്. രാമകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.  വൈകിട്ട് 5.30ന്  സണ്ണി എം. കപിക്കാട് 'ഭരണഘടനാ ധാര്‍മികത' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. വൈകിട്ട് ഏഴിന് ബാങ്ക് ജീവനക്കാര്‍ ദേശസാല്‍ക്കരണത്തെ ആസ്പദമാക്കി തെരുവുനാടകം അവതരിപ്പിക്കും. നാളെ പ്രതിനിധി സമ്മേളനം തുടരും. 

സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി.ആര്‍. സുരേഷ്, കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ചെയര്‍മാന്‍ സി.ഡി. ജോസണ്‍, സംസ്ഥാന സെക്രട്ടറി എസ്. രാമകൃഷ്ണന്‍, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി രാം പ്രകാശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.