ഗവര്‍ണര്‍ ഇടപെടണമെന്ന് ക്ഷത്രിയ ക്ഷേമസഭ

Saturday 13 October 2018 3:35 am IST

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇടപെടണമെന്ന് ക്ഷത്രിയ ക്ഷേമസഭ ഗവര്‍ണറോട് ആവശ്യപ്പെട്ടു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള നിവേദനം ക്ഷേമസഭ നേതൃത്വം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. സ്ത്രീ പ്രവേശനത്തിന് മുന്‍പ് ശബരിമലയില്‍ അടിസ്ഥാനസൗകര്യം വിപുലപ്പെടുത്തേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 

സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നും ശബരിമലയില്‍ സ്ത്രീകള്‍ ഇപ്പോള്‍ എത്തിയാലുളള ബുദ്ധിമുട്ടുകള്‍ ഹര്‍ജിയില്‍ വിവരിക്കണമെന്നും ക്ഷത്രിയ ക്ഷേമസഭ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.