ജക്കാര്‍ത്ത: ഇന്ത്യയുടെ ദീപ മാലിക്കിന് ഏഷ്യന്‍ പാരാ ഗെയിംസില്‍ രണ്ടാം വെങ്കലമെഡല്‍. വനിതകളുടെ ഡിസ്കസ്ത്രോയില്‍ മൂന്നാം സ്ഥാനം നേടിയാണ് ദീപ ഡബിള്‍ തികച്ചത്്. ജാവലിന്‍ ത്രോയില്‍ വെങ്കലം കരസ്ഥമാക്കിയിരുന്നു.
നാലാം ശ്രമത്തില്‍ 9.67 മീറ്റര്‍ ദൂരത്തേക്ക് ഡിസ്കസ് പായിച്ചാണ് ദീപ മൂന്നാം സ്ഥാനത്തെത്തിയത്്. ഇറാന്റെ എല്നസ് ഡറാബിയന് പുതിയ ഏഷ്യന്‍ റെക്കോഡോടെ ഈ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി. ദൂരം 10.71 മീറ്റര്‍. ബഹ്റിന്റെ ഫതേമ നെദാമിനാണ് (9.87) വെള്ളി മെഡല്‍.
മറ്റൊരു ഇന്ത്യന്‍ താരമായ ഏക്ത നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ ക്ലബ്ബ് ത്രോയില്‍ സ്വര്‍ണം നേടിയ താരമാണ് ഏക്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: