കോയമ്പത്തൂര്‍: 21ാമത് ജെ.കെ ടയര്‍ എഫ്.എം.എസ്.സി.ഐ ദേശീയ റേസിങ്ചാമ്പ്യന്ഷിപ്പിന്റെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് കോയമ്പത്തൂര്കാരി മോട്ടോര്‍ സ്പീഡ്വേയില്‍ തുടങ്ങും. ചെന്നൈ ത്രയങ്ങളായ അശ്വിന്‍ദത്ത, വിഷ്ണു പ്രസാദ്, ജോസഫ് മാത്യു എന്നിവരാണ് ആദ്യ രണ്ട് റൗണ്ടുകള്കഴിഞ്ഞപ്പോള് വിവിധ വിഭാഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. യൂറോ ജെ.കെ18 വിഭാഗത്തിലാണ് 51 പോയിന്റുമായി അശ്വിന് ദത്തയുടെ മുന്നേറ്റം.മുംബൈയുടെ നയന്‍ ചാറ്റര്‍ജി 49 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്.
എല്‍ജിബി ഫോര്‍ വിഭാഗത്തില്‍ ചെന്നൈയില്‍ നിന്നുള്ള വിഷ്ണുപ്രസാദാണ്ലീഡ് ചെയ്യുന്നത്. രാഗുല്‍ രംഗസാമിയാണ് 45 പോയിന്റുമായി രണ്ടാമത്.
സുസുക്കി ജിഗ്സര്‍ കപ്പ് വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ ജോസഫ്മാത്യുവാണ് 40 പോയിന്റുമായി മുന്നില്‍. ബെംഗളൂരുവിന്റെ സയ്യിദ് മുസമ്മില്‍ അലിയുംമല്സോംഡോംഗ്ലിയാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റേസിങ് രംഗത്തെപുതുമുഖങ്ങളെ ലക്ഷ്യമിട്ടുള്ള ജെ.കെ ടയര്‍ നോവിസ് കപ്പില്‍ സിദ്ധാര്ഥ്മെഹ്ദിറത്തയും വിശ്വാസ് വിജയരാജുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ഇന്ത്യ-ശ്രീലങ്ക
ഫൈനല്‍ ഇന്ന്
ഗോവ: കാഴ്ച്ചപരിമിതിയുള്ളവരുടെ ത്രിരാഷ്ട്ര ടി – 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഗോവ ക്രിക്കറ്റ് അസോസിയേഷന് ഗൗണ്ടിലാണ് മത്സരം. എല്ലാ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. മത്സരം ദൂരദര്ശന് സ്പോട്സില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: