ന്യൂദല്‍ഹി: ത്രിദിന സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് റാഫേല്‍ യുദ്ധവിമാന നിര്‍മാണകേന്ദ്രം സന്ദര്‍ശിച്ചു.
പാരിസിന് സമീപം അര്ജന്റേയില് ദസോ ഏവിയേഷന്റെ പ്ലാന്റിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ഇന്ത്യ വാങ്ങുന്ന വിമാനങ്ങളുടെ നിര്‍മാണപുരോഗതിയും വിലയിരുത്തി. അടുത്ത സെപ്തംബര്‍ മുതലാണ് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യക്ക് ലഭിച്ചു തുടങ്ങുന്നത്.
കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാര്‍ലിയുമായി നിര്‍മല സീതാരാമന് നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിരോധമേഖലയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരിക്കാന്‍ ധാരണയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: