ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ്ണാ ദേവി അന്തരിച്ചു

Saturday 13 October 2018 11:27 am IST

കൊല്‍ക്കത്ത: പ്രശ്സ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ്ണാ ദേവി (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരിക്കെ മുംബൈയിലെ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം. 

പ്രശസ്ത സിത്താര്‍ വിദഗ്ധന്‍ രവി ശങ്കറിന്റെ ഭാര്യയാണ് അന്നപൂര്‍ണ്ണാ ദേവി. 'സുര്‍ബഹാര്‍' എന്ന സംഗീതോപകരണം ഉപയോഗിക്കുന്ന ഏക വ്യക്തിയായിരുന്നു ഇവര്‍.അനുഗ്രഹീത കലാകാരിയും പണ്ഡിറ്റ് രവി ശങ്കറിന്റെ ഭാര്യയും, ഉസ്താദ് അല്ലാവുദ്ദീന്‍ ഖാന്റെ മകളും, ഉസ്താദ് അലി അക്ബര്‍ ഖാന്റെ സഹോദരിയുമായിരുന്നു അന്നപൂര്‍ണ ദേവി. ആറു ദശാബ്ദത്തോളമായി മുംബൈയിലെ അപ്പാട്മെന്റില്‍ ഏകാന്ത വാസം നയിക്കുകയായിരുന്നു ഇവര്‍.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അന്നപൂര്‍ണ്ണാ ദേവിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.