കൊച്ചി: നടന് ദിലീപിനെതിരെ താരസംഘടനയായ അമ്മയുടെ ഭാഗത്ത് നിന്നും നടപടി വൈകുന്നതില്‍ ഡബ്ലിയുസിസിയില്‍ അമര്‍ഷം. ഇതേത്തുടര്‍ന്ന് പ്രതിഷേധം കടുപ്പിക്കാന്‍ വനിതാ കൂട്ടായ്മ തീരുമാനിച്ചു. നടിയെ ആക്രമിച്ച കേസില്‍ അമ്മയുടെ നിലപാടില്‍ കടുത്ത പ്രതിഷേധമാണ് ഇവര്‍ക്കുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേര് അമ്മയില്‍ നിന്ന് വിട്ടു നിന്നേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് വനിതാ പ്രവര്‍ത്തകര്‍ വൈകിട്ട് വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ട്. രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് വൈകിട്ട് വാര്‍ത്താസമ്മേളനം നടത്തുന്നത്. അമ്മയില്‍ നിന്ന് കൂടുതല്‍ നടിമാരും ഡബ്ലിയുസിസിയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: